നിപ പ്രതിരോധം; കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്

By Staff Reporter, Malabar News
nipah-virus
Representational Image
Ajwa Travels

കോഴിക്കോട്: വവ്വാലുകളുടെ പ്രജനന കാലമായതിനാൽ, നിപ പ്രതിരോധവും കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്‌. ബോധവൽക്കരണവും നിരീക്ഷണവും ശക്‌തമാക്കുന്നതിനൊപ്പം വനം, മൃഗസംരക്ഷണ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി ‘ഏകാരോഗ്യം’ വിഷയം പ്രമേയമായി 12ന്‌ സംസ്‌ഥാന ശിൽപ്പശാല നടത്തും.

2018, 2021 വർഷങ്ങളിൽ കോഴിക്കോട് ജില്ലയിൽ നിപാ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചിരുന്നു. വവ്വാലുകളുടെ പ്രജനന സമയത്ത്‌ പുറത്ത്‌ വരുന്ന സ്രവം വഴിയാണ്‌ വൈറസ്‌ പകരുന്നത്‌. ഇവയുമായുള്ള സമ്പർക്കം ഒഴിവാക്കാനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കും.

നിലത്ത്‌ വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്‌, നന്നായി കഴുകി ഉപയോഗിക്കണം, വവ്വാലുകളുള്ള പ്രദേശങ്ങളിൽ ജാഗ്രതയോടെ ഇടപെടണം തുടങ്ങിയ നിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തകർ താഴെ തട്ടിൽ എത്തിക്കും. ഫോട്ടോ പ്രദർശനങ്ങളും സംഘടിപ്പിക്കും.

നിപാ സമാന ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള സംവിധാനവും ആശുപത്രികളിൽ ഏർപ്പെടുത്തി. 12ന്‌ നടക്കുന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ പങ്കെടുക്കും. വെള്ളിമാടുകുന്ന്‌ ജൻഡർ പാർക്കിൽ മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും.

Read Also: രാഷ്‌ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പ്; തൃക്കാക്കരയിൽ നിന്ന് ട്വന്റി 20യും പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE