നിരഞ്‍ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’ ഫസ്‌റ്റ്ലുക് പുറത്തിറക്കി പ്രമുഖ താരങ്ങൾ

By Siva Prasad, Special Correspondent (Film)
  • Follow author on
Vivaaha Aavaahanam

നിരഞ്‍ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹനം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലൂക് പോസ്‌റ്റർ പ്രമുഖ താരങ്ങൾ പുറത്തിറക്കി.

താരങ്ങളായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആന്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായകരായ അരുൺ ഗോപി, ജൂഡ് ആന്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ‘വിവാഹ ആവാഹനം’ ഫസ്‌റ്റ്ലൂക് പോസ്‌റ്റർ പുറത്തിറക്കിയത്.

ചാന്ദ് സ്‌റ്റുഡിയോ, കാർമിക് സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യഥാർഥ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്‌സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‌മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സോണി സിവി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ‘വിവാഹ ആവാഹനം’ സഹനിർമാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനും സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് ചിത്രത്തിലെ നായിക നിതാരയാണ്. വിഷ്‌ണു പ്രഭാകറാണ് ഛായാഗ്രഹണം. ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും.

Vivaaha Aavaahanam

എഡിറ്റർ – അഖിൽ എആർ, സംഗീതം – രാഹുൽ ആർ ഗോവിന്ദ, പശ്‌ചാത്തല സംഗീതം – വിനു തോമസ്, ഗാനരചന – സാം മാത്യു, പ്രജീഷ്, ആർട്ട് – ഹംസ വള്ളിത്തോട്, വസ്‌ത്രാലങ്കാരം – ആര്യ ജയകുമാർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, രതീഷ് കൃഷ്‌ണൻ, സൗണ്ട് ഡിസൈൻ – എംആർ രാജകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ – അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ – ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്‌ട് ഡിസൈനർ – ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ – ശ്യാം സുന്ദർ, സ്‌റ്റിൽസ് – വിഷ്‌ണു രവി, വിഷ്‌ണു കെ വിജയൻ, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Most Read: ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടുത്തം; അന്വേഷണം നടത്തുമെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE