ഇന്ത്യൻ വിപണിയെ ലക്ഷ്യംവച്ച് നിസ്സാൻ മാഗ്‌നൈറ്റ് എത്തുന്നു

By Desk Reporter, Malabar News
NISSAN_2020 Aug 02
Ajwa Travels

കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ജനപ്രിയത പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ. മാഗ്‌നൈറ്റ് എന്ന സബ് കോംപാക്ട് എസ് യു വിയെയാണ് കമ്പനി നിരത്തിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. വലിയ ലക്ഷ്യവുമായാണ് മാഗ്‌നൈറ്റ് വിപണിയിലേക്ക് എത്തുന്നത്. നിലവിൽ ഏറ്റവും അധികം ഡിമാന്റുള്ള ശ്രേണിയിലേക്കാണ് മാഗ്‌നൈറ്റ് എത്തുക. അതുകൊണ്ട് തന്നെ ഇന്ത്യയിൽ പ്രതിമാസം 1500 മുതൽ 2000 യൂണിറ്റ് വരെ വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജൂലൈ 16-നാണ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് നിസാൻ വെളിപ്പെടുത്തിയത്. എന്നാൽ കോവിഡ് വ്യാപനം മൂലം മാഗ്‌നൈറ്റിൻറെ ലോഞ്ച് കമ്പനി നീട്ടുകയായിരുന്നു. ഇപ്പോൾ 2021-ന്റെ തുടക്കത്തോടെ മാഗ്‌നൈറ്റ് വിപണിയിലെത്തി തുടങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. കൺസെപ്റ്റ് മോഡൽ അനുസരിച്ച് നിസാൻ കിക്‌സുമായി സാമ്യമുള്ള ഡിസൈനാണ് മാഗ്‌നൈറ്റിലുമുള്ളത്. സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പ്, എൽ ഷേപ്പിലുള്ള ഡിആർഎൽ, ക്രോമിയം സ്റ്റഡുകൾ പതിച്ച ഗ്രില്ല്, എന്നിവയാണ് മുൻവശത്തെ ആകർഷകമാക്കുന്നത്.

ബ്ലാക്ക് ഫിനീഷിങ്ങ് വീൽ ആർച്ച്, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങ്, മസ്‌കുലർ ഭാവമുള്ള അലോയി വീൽ എന്നിവ കൺസെപ്റ്റ് മോഡലിന്റെ വശങ്ങൾക്ക് അഴകേകുന്നു. ബോഡിയിലും ഹാച്ച്‌ഡോറിലുമായുള്ള എൽഇഡി ടെയ്ൽലാമ്പും ഡ്യുവൽ ടോൺ ഫിനീഷിങ്ങിൽ പ്ലാസിറ്റിക് ക്ലാഡിങ്ങുകൾ നൽകിയുള്ള റിയർ ബംമ്പറും പിൻഭാഗത്തെ സ്‌പോട്ടിയാക്കുന്നു.

റെനോ ട്രൈബറിന് കരുത്തേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും മാഗ്‌നൈറ്റിന്റെയും ഹൃദയം. ഇത് 71 ബിഎച്ച്പി പവറും 96 എൻഎം ടോർക്കുമേകും. അതേസമയം, മാഗ്‌നൈറ്റിലെ ഉയർന്ന വേരിയന്റിൽ 99 ബിഎച്ച്പി പവറും 160 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ടർബോ ചാർജ്ഡ് എൻജിനും നൽകിയേക്കുമെന്നും സൂചനയുണ്ട്. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ട്രാൻസ്മിഷനുകൾ ഇതിൽ നൽകും.

98 ശതമാനവും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന വാഹനമായിരിക്കും നിസാന്റെ ഈ കോപാക്ട് എസ്‌യുവി. പിന്നീട് മറ്റ്‌ വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന. മെയ്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എന്ന തത്വത്തിൽ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 5.25 ലക്ഷം ആയിരിക്കും നിസ്സാൻ മാഗ്‌നൈറ്റിന്റെ അടിസ്ഥാന വില എന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE