നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം വീണ്ടും; ഒരുങ്ങുന്നത് ഫൺ എന്റർടെയ്നർ

By Film Desk, Malabar News
Ajwa Travels

ബോക്‌സോഫിസിൽ ഹിറ്റായ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

ഏപ്രിൽ 20ന് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നാണ് വിവരം. ദുബായ്‌, ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

നവീൻ ഭാസ്‌കറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആർ ദിവാകരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് ജേക്‌സ് ബിജോയ് ആണ്.

Most Read: ഐപിഎൽ; ഇന്ന് ഗുജറാത്ത്‌- രാജസ്‌ഥാൻ പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE