നിയമസഭയില്‍ മാദ്ധ്യമ വിലക്കില്ല; വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്നും സ്‌പീക്കര്‍

By News Bureau, Malabar News
mb-rajesh
Ajwa Travels

തിരുവനന്തപുരം: നിയമസഭയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് വ്യക്‌തമാക്കി സ്‌പീക്കര്‍ എംബി രാജേഷ്. നിയമസഭ റിപ്പോര്‍ട് ചെയ്യാന്‍ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സ്‌പീക്കർ പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി പാസ് പരിശോധിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടക്കത്തില്‍ അത് ചില ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചു. പാസ് പുതുക്കാതെ പഴയ പാസ് ഉള്ളവര്‍ക്കും പ്രവേശനം നല്‍കി. എന്നാല്‍ മാദ്ധ്യമവിലക്ക് എന്നത് കുറച്ച് കടന്നു പോയി. ചിലകാര്യങ്ങള്‍ പ്രചരിപ്പിച്ചത് തീര്‍ത്തും അടിസ്‌ഥാന രഹിതമായാണ്; സ്‌പീക്കർ വ്യക്‌തമാക്കി.

പാസ് കര്‍ശനമായി ചോദിച്ചിട്ടുണ്ടെന്നും അത് കുറച്ച് പേര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവുമെന്നും പറഞ്ഞ അദ്ദേഹം പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ലെന്നും കൂട്ടിച്ചേർത്തു. ‘പാസ് ചോദിക്കും. ക്യാമറയ്‌ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമില്ല. അത് അബദ്ധത്തില്‍ കൊടുത്ത വാര്‍ത്തായി തോന്നുന്നില്ല. സഭാ നടപടികള്‍ ലഭ്യമാക്കുന്നത് സഭാ ടിവി വഴിയാണ്. ചാനല്‍ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്’, സ്‌പീക്കർ പറഞ്ഞു.

സഭയില്‍ ഇന്ന് വലിയ പ്രതിഷേധം നടന്നു. പ്രതിപക്ഷത്തിന്റെ മാത്രമല്ല ഭരണപക്ഷത്തിന്റെ പ്രതിഷേധവും സഭ ടിവിയില്‍ കാണിച്ചിട്ടില്ല. സഭയിലെ ലിസ്‌റ്റ് ചെയ്‌ത നടപടി കാണിക്കുകയെന്നതാണ് സഭ ടിവിയിലെ രീതി. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിച്ചില്ലെന്നും സ്‌പീക്കർ പറഞ്ഞു.

എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാദ്ധ്യമ സമ്മര്‍ദ്ദം നടപ്പാക്കാന്‍ സഭാ ചട്ടം അനുവദിക്കുന്നില്ല. ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനില്‍ക്കാനാകില്ല. കൂടാതെ സഭയില്‍ ബാഡ്ജും പ്ളക്കാര്‍ഡും പ്രദര്‍ശിപ്പിക്കാനാകില്ല എന്നത് സഭ നിയമമാണെന്നും സ്‌പീക്കർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Most Read: ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE