ഉത്തര കൊറിയയിൽ കോവിഡ് കേസ് സ്‌ഥിരീകരിച്ചിട്ടില്ല; ലോകാരോഗ്യ സംഘടന

By Desk Reporter, Malabar News
Kim-Jong-Un_2020-Nov-03
Ajwa Travels

സോൾ: ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ്-19 റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ചൊവ്വാഴ്‌ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പറയുന്നത്. 10,462 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെങ്കിലും ഒക്‌ടോബർ 29 വരെ ഓരാൾക്കു പോലും കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ലെന്ന് കോവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോർട്ടിൽ ലോകാരോ​ഗ്യ സംഘടന വ്യക്‌തമാക്കി.

നിലവിൽ രോഗബാധ സംശയിക്കുന്ന 5368 പേരിൽ എട്ടു പേർ വിദേശികളാണ്. ഒക്‌ടോബർ 15 മുതൽ 22 വരെ ക്വാറന്റൈനിൽ ആക്കിയ 161 പേരെ പിന്നീട് വിട്ടയച്ചു. ഒക്‌ടോബർ 22 വരെ ഇത്തരത്തിൽ വിട്ടയച്ചത് 32,011 പേരെയാണ്. 846 ഉത്തര കൊറിയൻ പൗരൻമാർക്ക് നേരത്തെ കോവിഡ് സംശയിച്ചിരുന്നു. എന്നാൽ അവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായി എന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ കോവിഡ് വ്യാപനത്തെ തുടർന്ന്, ഉത്തരകൊറിയ മുൻകരുതലിന്റെ ഭാഗമായി അതിർത്തികളെല്ലാം ഈവർഷം ആദ്യം തന്നെ അടച്ചിരുന്നു.

Also Read:  ജീവൻ കൈവിടാതെ 65 മണിക്കൂർ; ഭൂകമ്പത്തിൽ കാണാതായ മൂന്ന് വയസുകാരിയെ രക്ഷപെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE