ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ

By Staff Reporter, Malabar News
potato farmers_up
Representational Image
Ajwa Travels

മൊറാദാബാദ്: ഉത്തർപ്രദേശ് മൊറാദാബാദിലെ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ. ഉരുളക്കിഴങ്ങിന് വില വില കുറഞ്ഞതും ആവശ്യക്കാർ ഇല്ലാതായതുമാണ് കർഷകർക്ക് തിരിച്ചടിയായത്. ഈ വർഷം നല്ല വിളവുണ്ടായിട്ടും വിളവെടുക്കാൻ കർഷകർ തയ്യാറാവാത്ത സ്‌ഥിതിയാണ്‌.

കുറഞ്ഞ വിലക്ക് ഉരുളക്കിഴങ്ങ് വിറ്റാൽ ഉൽപാദനച്ചെലവ് പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. ‘നല്ല വില ലഭിക്കുന്നതുവരെ ഞങ്ങൾ വയലിൽ നിന്ന് ഉരുളക്കിഴങ്ങ് വിളവെടുക്കില്ല,’ പ്രദേശത്തെ കർഷകനായ അമീർ അഹ്‌മദ് പറഞ്ഞതായി എഎൻഐ റിപ്പോർട് ചെയ്‌തു. നിലവിൽ വ്യാപാരികൾ ഉരുളക്കിഴങ്ങ് വാങ്ങുന്നില്ലെന്നും കർഷകർ പറയുന്നു.

‘മുഴുവൻ ഡിവിഷനിലും ഉരുളക്കിഴങ്ങ് വളരെയധികം കൃഷിചെയ്യുന്നുണ്ട്, വിളവും മികച്ചതാണ്. ഈ സാഹചര്യത്തിൽ ഉരുളക്കിഴങ്ങിന്റെ നിരക്ക് കുറയുന്നു,’ മൊറാദാബാദിലെ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്‌ഥനായ ഹർജിത് സിംഗ് പറഞ്ഞു.

കുറഞ്ഞ വിലവിൽ ഉരുളക്കിഴങ്ങ് വിൽക്കാൻ കർഷകർ തയ്യാറല്ലെന്നും അതുകൊണ്ടാണ് അവർ വിളവെടുക്കാത്തതെന്നുമാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം വിളവെടുപ്പ് വൈകുന്നത് അടുത്ത വിളയെയും പ്രതികൂലമായി ബാധിക്കും.

Read Also: സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE