മഴ വില്ലനായി; ഉള്ളിക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് ഉരുളക്കിഴങ്ങ് വിലയും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ഉള്ളിക്കും സവാളക്കും പിന്നാലെ സംസ്‌ഥാനത്ത് ഉരുളക്കിഴങ്ങിന്റെയും വില കുതിച്ചുയരുന്നു. ഒരാഴ്‌ച മുന്‍പ് വരെ കിലോയ്‌ക്ക് 25 മുതല്‍ 35 രൂപ വരെ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിന്റെ വില ഒറ്റയടിക്ക് 4050 രൂപയില്‍ എത്തിനില്‍ക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് സംസ്‌ഥാനത്ത് ഉള്ളിക്ക് ക്ഷാമം വരാനും വില ഉയരുവാനും കാരണമായത്. ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും മഴ തന്നെയാണ് വില്ലനായിരിക്കുന്നത്. വരും ദിവസങ്ങളിലും ഉരുളക്കിഴങ്ങ് വില ഇനിയും കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

Related News: തൊട്ടാല്‍ പൊള്ളുന്ന പച്ചക്കറി വില; അന്യ സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ കേരളത്തിനും പ്രഹരം

അതേസമയം ഉള്ളി ക്ഷാമം പരിഹരിക്കാന്‍ സാധ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഏതായലും കോവിഡിനോടൊപ്പം സംസ്‌ഥാനത്ത് പച്ചക്കറി വിലയും കൂടുന്നത് സാധാരക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കും.

National News: മനുസ്‌മൃതി നിരോധിക്കണം എന്നാവശ്യപ്പെട്ട എംപിക്ക് എതിരെ തമിഴ്‌നാട്ടിൽ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE