ഭക്ഷണവും ഇന്ധനവുമില്ല; ഗാസയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു- കുട്ടികൾ ഉൾപ്പടെ ദുരിതത്തിൽ

യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻക്യുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി വ്യക്‌തമാക്കിയിരുന്നു.

By Trainee Reporter, Malabar News
Israel-Palestine-violence
Rep. Image
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിനെ തുടർന്ന് ഗാസയിലെ സ്‌ഥിതിഗതികൾ അതീവ രൂക്ഷാവസ്‌ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻക്യുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി വ്യക്‌തമാക്കിയിരുന്നു.

40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. അതിനിടെ ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യുഎൻ തലവൻ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഗാസയിൽ കാണുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഗുട്ടറസ് പറഞ്ഞത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അതീതരല്ലെന്നും യുഎൻ തലവൻ പ്രതികരിച്ചു.

നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോയല്ല സിവിലിയൻ സംരക്ഷണം. പലസ്‌തീൻ ജനതയുടെ ദുരിതങ്ങൾക്ക് ഹമാസിന്റെ ആക്രമണത്തെ ഒരുക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭീകരാക്രമണത്തിന്റെ പേരിൽ പലസ്‌തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, യുഎൻ സെക്രട്ടറി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രയേൽ അംബാസിഡർ ഗിലാഡ് എർദാൻ രംഗത്തെത്തി.

കുട്ടികളെയും സ്‌ത്രീകളേയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്‌ദിക്കാത്ത യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് യുഎന്നിനെ നയിക്കാൻ യോഗ്യനല്ലെന്നാണ് ഇസ്രയേലിന്റെ വിമർശനം. ഇസ്രയേൽ പൗരൻമാർക്കും ജൂതജനങ്ങൾക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ അർഥമില്ലെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.

അതിനിടെ, സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ വധിച്ചു. അതേസമയം, ഇസ്രയേൽ-പലസ്‌തീൻ അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്‌തീനുമായുള്ള സഹായം നൽകുന്നത് തുടരുമെന്നും ഇന്ത്യൻ യുഎന്നിൽ അറിയിച്ചു.

Most Read| ഭീതിയുടെ കാലം ഒഴിയുന്നു; കോഴിക്കോട് ജില്ല നിപ വിമുക്‌തി പ്രഖ്യാപനം 26ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE