ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്‍ക്കും നന്ദി; ജോസ് കെ മാണി

By Staff Reporter, Malabar News
jose-k-mani_malabar news
ജോസ് കെ മാണി
Ajwa Travels

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്‌ചാത്തലത്തില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് ജോസ് കെ മാണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിജയത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. അതേസമയം ഈ അവസരത്തില്‍ ആരെയും പരിഹസിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണയും സ്‌നേഹവും നല്‍കി ഇടതുപക്ഷ മുന്നണിയെയും കേരള കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെയും വിജയിപ്പിച്ച എല്ലാവര്‍ക്കും വിജയം സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാണി സാറിനെ രാഷ്‌ട്രീയമായി വഞ്ചിച്ചവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണെന്നും സത്യത്തിന്റെ വിജയമാണെന്നും ഫേസ്ബുക്ക് പോസ്‍റ്റില്‍ കുറിച്ചു. ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് ആധിപത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE