ഒരു പാർട്ടിയോടും എതിർപ്പില്ല; തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ

By Staff Reporter, Malabar News
Joseph-Mor-Gregorios
ജോസഫ് മാർ ഗ്രിഗോറിയോസ്
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ. ഒരു രാഷ്‌ട്രീയ പാർട്ടിയോടും എതിർപ്പില്ലെന്നും പളളി തർക്കത്തിൽ ബിജെപിയിൽ നിന്ന് ഉറപ്പുകൾ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതെന്നും മെത്രാപ്പോലിത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ട് സഭക്ക് തന്നെയെന്ന് ആഹ്വാനം ചെയ്യുകയാണ് മെത്രാപ്പോലിത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. സഭയെ സംബന്ധിച്ച് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. എല്ലാവരുടെയും സഹായം സഭക്ക് ആവശ്യമുണ്ട്. ഒരു പാർട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തിൽ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്‌തമാക്കി.

സെമിത്തേരി ബിൽ കൊണ്ടുവന്നതിന് ഇടത് സർക്കാരിനോട് നന്ദിയുണ്ട്. ഇതിന്റെ പ്രതിഫലനമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായത്. പള്ളി തർക്കവിഷയത്തിൽ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഭയുടെ സമരം സർക്കാരിന് എതിരല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭാ തർക്കം പരിഹരിക്കുമെന്ന യുഡിഎഫ് പ്രകടന പത്രിക സ്വാഗതം ചെയ്യുന്നുവെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

Read Also: വിഷു കിറ്റ് വിതരണം നീട്ടി; ഏപ്രിൽ 1 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE