തിരുവനന്തപുരം: ഉച്ചക്കട, കായംകുളം സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്‌ഥത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധ ആയിരുന്നെങ്കിൽ അത് സ്‌കൂളിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികളിൽ മാത്രമാവും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളെ ഭക്ഷ്യ വിഷബാധ എങ്ങനെ ബാധിച്ചുവെന്നറിയാൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം ഉച്ചക്കട, കായംകുളം സ്‌കൂളുകളിൽ വിഷയവുമായി ബന്ധപ്പെട്ട ആളുകൾ പരിശോധിച്ച ശേഷം പറഞ്ഞത് ഭക്ഷ്യ വിഷബാധയല്ലെന്നാണ്. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്‌ഥത ഉണ്ടായിട്ടുണ്ട്.
650 കുട്ടികളിൽ ഭക്ഷണം കഴിച്ച 14 കുട്ടികൾക്കാണ് അസ്വസ്‌ഥതയുണ്ടായത്. സ്‌കൂളിൽ നിന്നും ഭക്ഷണം കഴിക്കാത്ത കുട്ടികളിൽ അസ്വസ്‌ഥത ഉണ്ടായിട്ടുണ്ട്. വീട്ടിൽ നിന്നും ആഹാരം കൊണ്ടുവന്ന കുട്ടികളിലും അസ്വസ്‌ഥത ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ട് കുട്ടികളെ ബാധിച്ചുവെന്നറിയാൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്; മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി.
അതേസമയം സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട് തേടിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രിയാണ് അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തിയത്.
സ്‌കൂളുകളിൽ പഴയ സ്‌റ്റോക്ക് ഇല്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ട്. ഭക്ഷ്യവസ്‌തുക്കളുടെ ശേഖരം, ഗുണനിലവാരം തുടങ്ങിയവയും പരിശോധിക്കും. നാളെ ഭക്ഷ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും.
Most Read: പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി