ഡിസപിയറിങ് ഫീച്ചർ; വാട്‌സാപ്പിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലേക്കും

By News Desk, Malabar News
Not just WhatsApp, Instagram also testing disappearing messages feature
Ajwa Travels

വാട്‌സാപ്പിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡിസപിയറിങ് മെസേജ് ഫീച്ചർ ഇൻസ്‌റ്റഗ്രാമിലേക്ക് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഫേസ്ബുക് മെസഞ്ചറിലും ഈ സൗകര്യം ലഭ്യമാകും.

മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ എനബിള്‍ ചെയ്‌താല്‍ ഏഴ് ദിവസത്തിന് ശേഷം നാം അയച്ച മെസേജുകള്‍ മാഞ്ഞുപോവും. മുമ്പ് ചെയ്‌ത ചാറ്റുകളൊന്നും തന്നെ പിന്നീട് കാണാന്‍ സാധിക്കില്ല. ഉപയോഗശൂന്യമായ ചാറ്റുകളെല്ലാം ഇത്തരത്തില്‍ തനിയെ ക്ളിയറായി പോകുന്നു എന്നതാണ് ഫീച്ചറിന്റെ സവിശേഷത.

ടെക്‌സ്‌റ്റ് മെസേജുകള്‍ക്ക് പുറമേ ചിത്രങ്ങളടക്കമുള്ളവയും മാഞ്ഞുപോകും. അതുകൊണ്ട് ആവശ്യമുള്ള ഭാഗങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയോ, ചിത്രങ്ങൾ ഫോണിൽ സേവ് ചെയ്‌ത്‌ സൂക്ഷിക്കുകയോ ചെയ്യണം. ആപ്പില്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ ചാറ്റ് ഡിസപ്പിയര്‍ ആയാലും ചിത്രങ്ങള്‍ ഗാലറിയില്‍ ലഭ്യമായിരിക്കും. എന്നാൽ, ഒരു ഡിസപിയറിങ് മെസേജിന് നിങ്ങള്‍ നല്‍കിയ മറുപടി ഏഴ് ദിവസം കഴിഞ്ഞാലും കാണാന്‍ സാധിക്കും. ചാറ്റ് ബാക്കപ്പ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഡിസപിയറിങ് മെസേജടക്കം അതില്‍ ലഭ്യമായിരിക്കും.

Also Read: പബ്‌ജിക്ക് പിന്നാലെ ഇന്ത്യയിൽ രണ്ടാം വരവിനൊരുങ്ങി ടിക് ടോക്ക്

നിലവില്‍ ഡിസപിയറിങ് ഫീച്ചര്‍ സ്‌നാപ് ചാറ്റിൽ ലഭ്യമാണ്. ഈ ഫീച്ചര്‍ ഓണാക്കിയാല്‍ മെസേജ് ഓപ്പണ്‍ ആക്കിയശേഷം ചാറ്റ് ക്ളോസ് ചെയ്‌താല്‍ ഉടന്‍ മെസേജ് ഡിലീറ്റാകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്‌തമാണ് വാട്‌സാപ്പിലെ ഡിസപിയറിങ് ഫീച്ചർ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE