ശമ്പളം ലഭിക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കി

By Staff Reporter, Malabar News
malabarnews-108
Representational Image
Ajwa Travels

ഇടുക്കി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി. ഒരു മണി വരെയായിരുന്നു സൂചനാ പണിമുടക്ക്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജനുവരി 10 മുതല്‍ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിഭാഗമാണ് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍.

എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരുടെ അവകാശങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഈ പശ്‌ചാത്തലത്തിലാണ് ഇടത് തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് സൂചന പണിമുടക്ക് നടത്തിയത്. ജോലിയെടുത്തിട്ടും കൂലി ലഭിക്കാതായതോടെ ഇവർ സമരമുഖത്തേക്ക് ഇറങ്ങുകയായിരുന്നു.

ഇടുക്കിയില്‍ മാത്രം പതിനഞ്ചോളം ആംബുലന്‍സുകളാണ് പണിമുടക്കിയത്. ഇതിന് മുന്‍പും സമാനമായ ആവശ്യം ഉന്നയിച്ച് ഇവര്‍ പ്രതിഷേധിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍തല ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജനുവരി 10 മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ തീരുമാനം. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

Read Also: സ്‌നേഹപൂർവം പദ്ധതി; 12.20 കോടിയുടെ ഭരണാനുമതി; നിരവധി കുട്ടികൾക്ക് ആനുകൂല്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE