ആശങ്ക ഒഴിയുന്നു; രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ വലിയ കുറവ്

By Team Member, Malabar News
Malabarnews_india covid
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,791 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 75,97,063 ആയിട്ടുണ്ട്. പക്ഷേ രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.

രാജ്യത്ത് ഇതുവരെ 67,33,328 ആളുകള്‍ കോവിഡ് രോഗ മുക്‌തരായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ രോഗമുക്‌തി നിരക്ക് 88.63 ശതമാനം ആണ്. രോഗമുക്‌തി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധനയും രോഗ ബാധിതരില്‍ ഉണ്ടാകുന്ന കുറവും വലിയ ആശങ്ക ഒഴിവാക്കുന്നുണ്ട്. 7,48,538 ആളുകളാണ് നിലവില്‍ ഇന്ത്യയില്‍ ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 587 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,15,197 ആയി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്ന മഹാരാഷ്‌ട്രയില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ 5984 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വച്ച് ഏറ്റവും കുറവ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ 5018 ആളുകള്‍ക്കും, തമിഴ്നാട്ടില്‍ 3536 ആളുകള്‍ക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. ഒപ്പം തന്നെ ആന്ധ്രാപ്രദേശിലും ഉത്തര്‍പ്രദേശിലും 2000 ല്‍ താഴെയാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്‌തത്.

Read also : കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE