ഒമൈക്രോൺ അപകടകാരിയല്ല, നിലവിലെ പരിശോധനാ രീതി തുടരും; കേന്ദ്രം

By News Bureau, Malabar News
omicron-india
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ പോലെ ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 23 പേർ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും അവർക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അതിനാൽ രാജ്യത്ത് ഇപ്പോൾ തുടരുന്ന കോവിഡ് പരിശോധനാരീതിയും ചികിൽസാരീതിയും അതുപോലെ തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

നിലവിൽ 38 രാജ്യങ്ങളിലാണ് ഒമൈക്രോൺ റിപ്പോർട് ചെയ്‌തത്. ഇവിടെയൊന്നും മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടെങ്കിലും അവയെല്ലാം തന്നെ നിരീക്ഷണത്തിൽ ഉള്ളവരാണ്; കേന്ദ്രം വ്യക്‌തമാക്കി.

അതേസമയം ഇന്ത്യയിൽ സ്‌ഥിരീകരിച്ച ഒമൈക്രോൺ വകഭേദത്തെ കുറിച്ചുള്ള വ്യക്‌തമായ റിപ്പോർട് ഒരാഴ്‌ചക്കുള്ളിൽ പുറത്തുവരും. ഒമൈക്രോൺ സാമ്പിളുകൾ പുണെയിലെ ദേശീയ വൈറോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠനത്തിന് വിധേമാക്കി കൊണ്ടിരിക്കുകയാണ്.

ഈ പഠന റിപ്പോർട് പുറത്തുവരും വരെ ഒമൈക്രോൺ രോഗികളെ പ്രത്യേക ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിൽ ആക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്‌ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.

Most Read: കർഷക സമരം അവസാനിപ്പിക്കല്‍; തീരുമാനം ഇന്ന്, രേഖാമൂലം ഉറപ്പ് വേണമെന്ന് കർഷകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE