ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
85 കാര്‍ഷിക സംഘടനകളുമായും കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാലംഗ സമിതിയെയാണ് നേരത്തെ സുപ്രീംകോടതി നിയമിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്‍വാങ്ങിയിരുന്നു.
ജനുവരിയിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. കർഷകരും കേന്ദ്ര സർക്കാറും പലവട്ടം നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞതിനെ തുടർന്നാണ് വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ചത്. കർഷകർ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.
സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും കാര്‍ഷിക നിയമ ഭേദഗതിയെ ശക്‌തമായി അനുകൂലിക്കുന്നവരാണ് കമ്മിറ്റിയിൽ ഉള്ളതെന്നും ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ മാസങ്ങളായി രാജ്യത്ത് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.
Read also: വിഎസ് അച്യുതാനന്ദന്റെ തപാൽ വോട്ടിന് തടസം; പ്രത്യേക അനുമതിക്കായി ശ്രമം തുടരുന്നു