ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്

By Desk Reporter, Malabar News
Onam Special Bangalore Bus _ Malabar News
Representational image

ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6 വരെ കര്‍ണാടകബസുകള്‍ സര്‍വീസ് നടത്തും. ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ശനിയാഴ്ച്ചതന്നെ കേരള ആര്‍ടിസി തുടങ്ങിയിരുന്നു.

കര്‍ണാടകയില്‍ നിന്നും തിരിച്ചുവരുന്നവര്‍ കേരള സര്‍ക്കാര്‍ അനുമതിയുള്ള പാസുകള്‍ കൈപ്പറ്റേണ്ടതാണ്. കര്‍ണാടകയിലേക്ക് പോകുന്നവര്‍ കര്‍ണാടകയുടെ തന്നെ സേവാസിന്ധു വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷം മാത്രമേ യാത്രക്കാരെ ബസുകളില്‍ പ്രവേശിപ്പിക്കുകയുള്ളു. യാത്രക്കാര്‍ക്ക് മുഖാവരണം നിര്‍ബന്ധമാണ്.ബസിലെ എസി, സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും.

സാധാരണ ടിക്കറ്റ് റേറ്റിനെക്കാളും 10 ശതമാനം കൂടുതലായിരിക്കും സ്‌പെഷ്യല്‍ ബസിന്റെ റേറ്റ്. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്ക് സേലം വഴിയും കോഴിക്കോട്- കണ്ണൂര്‍ ജില്ലകളിലേക്ക് ബത്തേരി, വിരാജ്പേട്ട് വഴിയുമായിരിക്കും സര്‍വീസുകള്‍ നടത്തുക.യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കര്‍ണാടക ആര്‍ടിസി വ്യക്തമാക്കി.

ബസ് സമയങ്ങള്‍

തിരുവനന്തപുരം – 4.20 pm
എറണാകുളം – 9.08pm,10.25pm
തൃശൂര്‍ – 8.40pm,9.20 pm
കോഴിക്കോട് – 8. 38 pm, 10.10 pm
കണ്ണൂര്‍ – 7.40 pm, 9.19 pm
കോട്ടയം – 7.38 pm
പാലക്കാട് – 9.50 pm
കാസറഗോഡ് -9.10 pm
കാഞ്ഞങ്ങാട് – 8.30 pm
വടകര – 8.45 pm

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE