ലണ്ടനില്‍ 30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികളില്‍ ഇടമില്ലാതാകുമെന്ന് മേയര്‍

By News Desk, Malabar News
Ajwa Travels

ലണ്ടന്‍: ബ്രിട്ടണിന്റെ തലസ്‌ഥാനമായ ലണ്ടനില്‍ കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം നടക്കുന്നുവെന്ന് മുന്നറിയിപ്പ്. രോഗികളുടെ വര്‍ധനവ് മൂലം അധികം വൈകാതെ ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയര്‍ സാദിഖ് ഖാന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

നഗരത്തിലെ 30 പേരില്‍ ഒരാള്‍ക്കെന്ന കണക്കില്‍ കോവിഡ് വ്യാപിച്ചിട്ടുണ്ട്. തലസ്‌ഥാനത്തെ ആശുപത്രികളിലെ രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ചു, വെന്റിലേറ്ററുകളില്‍ ഉള്ളവരുടെ എണ്ണം 42 ശതമാനം വര്‍ദ്ധിച്ചു. അടിയന്തരമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങള്‍ മതിയാകാതെ വരുകയും കൂടുതല്‍ പേര്‍ മരിക്കുകയും ചെയ്യുമെന്ന് മേയര്‍ പറഞ്ഞു.

‘നഗരം പ്രതിസന്ധി ഘട്ടത്തിലാണ്. ഇപ്പോള്‍ നമ്മള്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍, നമ്മുടെ എന്‍എച്ച്എസ് (ദേശീയ ആരോഗ്യ സേവനം) മതിയാവാതെ വരികയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യും. വൈറസിന്റെ വ്യാപനം ഗണ്യമായി കുറയുന്നില്ലെങ്കില്‍ അടുത്ത രണ്ടാഴ്‌ചക്കുള്ളില്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്കകള്‍ ഉണ്ടാവില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്’- സാദിഖ് ഖാന്‍ പ്രസ്‌താവനയില്‍ പറയുന്നു.

നഗരത്തിലെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രഖ്യാപനം വൈറസ് വ്യാപനത്തിനെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ പ്രതീക്ഷിക്കുന്നത്.

National News: ‘നിതീഷ് സ്‌ഥാനമൊഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് ജെഡിയു എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE