കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായിട്ടാണ്. ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിലാണ് രോഗമുക്തി നേടിയ 75ശതമാനം പേര്‍ക്കും തുടര്‍ന്നുള്ള കാലങ്ങളില്‍ കടുത്ത ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന പുതിയ പഠനം എത്തിയിരിക്കുന്നത്.

ലണ്ടനിലെ ബ്രിസ്റ്റോള്‍ ആസ്ഥാനമായുള്ള സൗത്ത്മീഡ് ആശുപത്രി നടത്തിയ പഠനത്തിലാണ് കോവിഡ് മുക്തി നേടിയാലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ കാലം അനുഭവിക്കേണ്ടി വരുമെന്ന് പറയുന്നത്. രോഗം ഭേദമായി ആശുപത്രി വിട്ട 75 ശതമാനം പേരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നു. 25 ശതമാനം പേര്‍ക്ക് പഴയ നിലയില്‍ ജീവിക്കാന്‍ സാധിക്കുന്നുമുണ്ട്. ആരോഗ്യപരമായ കാരണങ്ങളും മറ്റ് രോഗങ്ങളുമാകാം ഇതിന് കാരണമാകുന്നതെന്ന് പഠനം പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 110 രോഗികളിലാണ് സര്‍വേ നടത്തിയത്.

കോവിഡ് ബാധയില്‍ നിന്നും രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കുന്നുണ്ടെന്നും എന്നാല്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയേണ്ടി വന്ന 75ശതമാനം രോഗികളും തുടര്‍ന്നും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും സൗത്ത്മീഡ് ആശുപത്രിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് നെഗറ്റീവായവരെ മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ 110 പേരില്‍ 81 പേരും ശാരീരിക പ്രശ്നങ്ങള്‍ തുടര്‍ന്നും അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തി.

കൊറോണ വൈറസ് ലക്ഷണങ്ങള്‍ മൂന്ന് മാസത്തോളം നീണ്ട് നിന്നതായി രോഗികള്‍ വ്യക്തമാക്കുന്നുണ്ട്. ചുമ, ക്ഷീണം, മുടി കൊഴിച്ചില്‍, പനി, മണം തിരിച്ചറിയുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവ നിലനിന്നിരുന്നു. ജോലി ചെയ്യാനും ദീര്‍ഘയാത്രകള്‍ നടത്താനും ഇവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ മറ്റ് പരിശോധനകളില്‍ പനി, പേശിവേദന, ചുമ, ക്ഷീണം, അവശത, ശ്വാസതടസം, ഓര്‍മ്മ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മറ്റ് ലക്ഷണങ്ങളും കണ്ടെത്തി. ഇത്തരം മാറ്റങ്ങള്‍ക്ക് രോഗികളുടെ ആരോഗ്യനില കരണമായേക്കാമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും രോഗമുക്തി നേടിയാലും ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ എയിംസ് ഇത്തരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രോഗമുക്തി നേടിയാലും ഒരു നിശ്ചിത കാലം ഒരു രോഗി ഡോക്ടറുടെ സേവനം തേടേണ്ടത് അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE