ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണുന്നത് ഇങ്ങനെ

By News Desk, Malabar News
Local body election result
Representational Image

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ച് ഫലം ഉച്ചയോടെ പുറത്തുവരും. വരണാധികാരികൾ വളരെ സൂക്ഷ്‌മതയോടെയാണ് വോട്ടെണ്ണൽ പൂർത്തിയാക്കുന്നത്.

ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു മേശയിൽ എണ്ണും. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്‌റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്‌റ്റന്റും ഉണ്ടാകും. റിട്ടേണിങ് ഓഫീസർക്കായി പ്രത്യേകം ടേബിൾ ക്രമീകരിച്ചിരിക്കും. തപാൽ വോട്ടുകൾ എണ്ണുന്നത് ഇവിടെയാണ്. ഇവ എണ്ണി തീര്‍ന്നശേഷം ഇവിഎം കണ്‍ട്രോള്‍ യൂണിറ്റുകള്‍ കൗണ്ടിങ് ടേബിളില്‍ എത്തിക്കും.

ക്യാരി ബാഗിലെ സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തിറക്കും. അപ്പോൾ തന്നെ അവക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യും. ഉടനെ കണ്‍ട്രോള്‍ യൂണിറ്റില്‍ ഡിസ്പ്ളേ ഭാഗത്ത് എസ് ഇ സി കേരള (SEC KERALA). എന്നും തീയതിയും സമയവും ദൃശ്യമാകും. കൂടാതെ കണ്‍ട്രോള്‍ യൂണിറ്റിന്റെ നമ്പര്‍, നമ്പര്‍ ഓഫ് പോസ്‌റ്റ്-(പോസ്‌റ്റ് –1 ഗ്രാമപഞ്ചായത്ത്, പോസ്‌റ്റ്-2 ബ്‌ളോക്ക് പഞ്ചായത്ത് പോസ്‌റ്റ്-3 ജില്ലാ ജില്ലാ പഞ്ചായത്ത്. മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും പോസ്‌റ്റ് –1 എന്നുമാത്രം) സ്‌ഥാനാർഥികളുടെ എണ്ണം എന്നിവയും ഡിസ്പ്ളേയില്‍ വരും. ഇനി മധ്യഭാഗത്തെ പേപ്പര്‍ സീല്‍ പൊട്ടിച്ച് അതിനടിയില്‍ ഉള്ള ടാഗ് മാറ്റി ലിഡ് (Lid) മാറ്റും. അവിടെ റിസള്‍ട്ട്-1, റിസള്‍ട്ട്-2 എന്ന് എന്ന് കാണാം. ഓരോ സ്‌ഥാനാർഥിക്കും കിട്ടിയ വോട്ട് എടുക്കുന്നത് റിസൾട്ട് 1 ബട്ടൺ അമർത്തിയാണ്. റിസള്‍ട്ട്-2 ബട്ടണ് താഴെ ഡിഎംഎം യൂണിറ്റാണ്. ഇവിടെ വോട്ട് സംബന്ധമായ എല്ലാ വിവരങ്ങളും കാണും.

റിസൾട്ട് 1 ബട്ടൺ അമർത്തുമ്പോൾ വോട്ടെണ്ണൽ ആരംഭിച്ച സമയവും അവസാനിച്ച സമയവും, വോട്ടർമാരുടെ എണ്ണം, ഏത് തലത്തിലേക്കാണ് ഏത് തലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്, എത്ര വോട്ടർമാർ, എത്രപേർ വോട്ടു ചെയ്‌തു, എൻഡ് ബട്ടൻ എത്രപേർ ഉപയോഗിച്ചു. എത്ര സ്‌ഥാനാർഥി തുടങ്ങിയ വിവരങ്ങൾ കാണിക്കും. ഇതിനുശേഷം, ഓരോ തലത്തിലും ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തിയിരുന്ന ക്രമത്തിൽ സ്‌ഥാനാർഥികൾക്ക് ലഭിച്ച വോട്ട് മെഷീനില്‍ ദൃശ്യമാകും.

തുടർന്ന്, പോസ്‌റ്റ് 1 പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം. കൺട്രോൾ യൂണിറ്റിൽ തെളിയുന്ന ഫലം അതതു സമയത്തുതന്നെ കൗണ്ടിങ് ഏജൻറുമാർക്കും സ്‌ഥാനാർഥികൾക്കും കാണാൻ സാധിക്കും. ഈ ഫലവും തപാൽ വോട്ടിന്റെ എണ്ണവും ചേർത്തു വിജയിയെ പ്രഖ്യാപിക്കും. റിട്ടേണിങ് ഓഫീസറാണ് വിജയിയെ പ്രഖ്യാപിക്കുകയും അവിടെ വെച്ച് തന്നെ വിജയിക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് 2020; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE