‘പാതാൾ ലോക്’ നടൻ ആസിഫ് ബസ്‌റ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
Asif Basra
Ajwa Travels

മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശ് ധർമശാലയിലെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ  അന്വേഷണം ആരംഭിച്ചു.

ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ബസ്‌റ. അടുത്തിടെ പുറത്തിറങ്ങിയ പാതാൾ ലോക് എന്ന വെബ് സീരീസിൽ ഇദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ബ്ളാക്ക് ഫ്രൈഡേ, പർസാനിയ, കയ് പോ ചെ, ഹിച്ക്കി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇംഗ്ളീഷിലും ഹിന്ദിയിലും ഉറുദുവിലുമായി നിരവധി നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read also: ‘എട്ടിന്റെ പണി’ കൊടുത്ത് ഗൂഗിൾ മാപ്പ്; കാമുകിയെ തേടിയിറങ്ങിയ കാമുകൻ എത്തിപ്പെട്ടത് പൊലീസിന്റെ മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE