ഇടുക്കിയുടെ വികസനത്തിന് പാക്കേജ്; 12,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi vijayan
Ajwa Travels

കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ള പാക്കേജാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്‌ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്‌ഥ പുനഃസ്‌ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കട്ടപ്പന പഴയ ബസ് സ്‌റ്റാൻഡിൽ വെച്ചാണ് പാക്കേജ് പ്രഖ്യാപന സമ്മേളനം ചേർന്നത്. മന്ത്രി ടിഎം തോമസ് ഐസക്ക് അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എംഎം മണി, സംസ്‌ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രൻ, കളക്‌ടർ എച്ച് ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു.

Read Also: സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്‌ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE