പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു

By Trainee Reporter, Malabar News
Kozhikode college student hacked
Representational image
Ajwa Travels

പാലക്കാട്: ജില്ലയിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലക്കാട് എസ്‌കെ ഓട്ടോസ് എന്ന സ്‌ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളിൽ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. കൈക്കും കാലിനും തലയുടെ ഒരു ഭാഗത്തുമാണ് വെട്ടേറ്റതെന്നാണ് ശ്രീനിവാസന്റെ ഒപ്പം ഉണ്ടായിരുന്ന ആൾ പറയുന്നത്.

ഇന്നലെ ജില്ലയിൽ എസ്‌ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പിതാവിന്റെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ അഞ്ചംഗ സംഘം കൊലപാതകത്തിന് ശേഷം ഒരു കാറിൽ രക്ഷപ്പെടുകയായിരുന്നു.

Most Read: കേരളം ഗുണ്ടാ കോറിഡോറായി മാറി; വർഗീയ ശക്‌തികൾ അഴിഞ്ഞാടുന്നു- വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE