1100 കിലോ പാൻമസാല പിടികൂടി

By Trainee Reporter, Malabar News
Representational image
Ajwa Travels

ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1100 കിലോ പാൻ മസാല പിടികൂടി. കർണാടകയിൽ നിന്നും പിക്കപ്പ് വാഹനത്തിൽ കൊണ്ടുവരുകയായിരുന്ന പാൻമസാലയാണ് പിടികൂടിയത്. വാഹനവും തൊണ്ടിമുതലും കസ്‌റ്റഡിയിൽ എടുത്തതിനുശേഷം തുടർനടപടികൾക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി.

പൊതുവിപണിയിൽ ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന പാൻമസാലയാണ് പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്‌പെക്‌ടർ പി ജുനൈദിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പാൻമസാല പിടികൂടിയത്. പരിശോധനയിൽ എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ പി ബാബുരാജ്, എംപി ഹരിദാസൻ, കെകെ അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.

Read also: രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് ഒൻപത് ജില്ലകളില്‍ നിരോധനാജ്‌ഞ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE