കൊച്ചി: പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജി വച്ച സംഭവത്തില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ക്ക് പ്രതികരണം ഇല്ലാത്തത് എന്തുകൊണ്ടെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് രാജിവെച്ച പശ്‌ചാത്തലത്തില്‍ പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
‘പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവരൊക്കെ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ’, ആലപ്പി അഷ്റഫ് ചോദിച്ചു. ഇടവേള ബാബു പരസ്യമായി മാപ്പ് പറയണമെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്‌സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടിസ്‌റ്റാര്‍ ചിത്രത്തില്‍ നടി ഭാവനക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി. ഭാവനക്ക് പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ച് കൊണ്ടുവരിക എന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു.
Read also: തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു