തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു

By Syndicated , Malabar News
Idavela Babu_Malabar news
ഇടവേള ബാബു
Ajwa Travels

കൊച്ചി: പാര്‍വതി തിരുവോത്തിന്റെ രാജി തീരുമാനത്തില്‍ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മള്‍ട്ടിസ്‌റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്‍ ഉണ്ടാവില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇടവേള ബാബു പറഞ്ഞു. അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി തെറ്റിദ്ധരിച്ചതാണെന്നും ആരെയും മനപൂര്‍വം അധിക്ഷേപിച്ചിട്ടില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്‌സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടിസ്‌റ്റാര്‍ ചിത്രത്തില്‍ നടി ഭാവനക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.

ഭാവനക്ക് പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ച് കൊണ്ടുവരിക എന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയുടെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ താന്‍ ഉപേക്ഷിക്കുന്നതായും പാര്‍വതി വ്യക്‌തമാക്കി.

Read also: പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE