വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’; സാവിത്രി തമ്പുരാട്ടിയായി ദീപ്‌തി സതി

By Staff Reporter, Malabar News
deepthi sathi-savithri
Ajwa Travels

വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. ദീപ്‌തി സതിയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഈ ചരിത്ര സിനിമയിൽ ദീപ്‌തി അവതരിപ്പിക്കുന്നത്.

വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി രാജസദസിൽ നൃത്തം അവതരിപ്പിക്കുന്ന നർത്തകി കൂടിയാണ്. പോസ്‌റ്റർ സംവിധായകൻ വിനയൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ദീപ്‌തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം സാവിത്രി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയെന്ന് വിനയൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

pathonpatham noottand movie

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാമത് ക്യാരക്‌ടർ പോസ്‌റ്റർ റിലീസ് ചെയ്യുകയാണ്. ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടൻമാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയതാരം ദീപ്‌തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ പോസ്‌റ്ററിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജസദസിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിന്റെ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ് വല്ലാതെ ആകുലപ്പെട്ടു.

അതേസമയം തന്നെ തീണ്ടലിന്റെയും തൊടീലിന്റെയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടു പുഴയിൽ നിന്ന് ഒരാൾ ശക്‌തമായ എതിർപ്പ് ഉയർത്തിയിരുന്നു. അധ:സ്‌ഥിതർക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്‌ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേത് ആയിരുന്നു.

വേലായുധനെ നേരിൽകണ്ട് അഭിനന്ദിക്കുവാനും മനസുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്‍ത്രീത്വവും അശരണരോട് ദീനാനുകമ്പയുള്ള മനസുമായി ജീവിച്ച സാവിത്രിക്കുട്ടിക്ക് പക്ഷേ നേരിടേണ്ടി വന്നത് അഗ്‌നി പരീക്ഷകളായിരുന്നു. ദീപ്‌തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകി; വിനയൻ കുറിച്ചു.

ഐതിഹാസിക നവോഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. സിജു വിൽസനാണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ ആയി വേഷമിടുന്നത്.

vinayan-chemban-siju

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം കയാദു ലോഹറാണ് നായിക. അതേസമയം ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് അഭിനയിക്കുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്‌തുവെന്ന്‌ വിനയൻ നേരത്തെ പറഞ്ഞിരുന്നു.

അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്‌ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്‌ണ, ബിബിൻ ജോർജ്, വിഷ്‌ണു വിനയ്, വിഷ്‌ണു ഗോവിന്ദ്, സ്‌ഫടികം ജോർജ്, സുനിൽ സുഗത തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE