പേരാവൂർ ചിട്ടി തട്ടിപ്പ്; പണം നഷ്‌ടപ്പെട്ടവരെ ചർച്ചയ്‌ക്ക്‌ വിളിച്ച് സിപിഎം

By Web Desk, Malabar News
peravoor bank fraud

കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ പണം നഷ്‌ടപ്പെട്ടവരെ ചർച്ചയ്‌ക്ക്‌ വിളിച്ച് സിപിഎം. ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണിക്ക് കണ്ണൂരിലെത്താനാണ് നിർദ്ദേശം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ സമരക്കാരുടെ പ്രതിനിധികളുമായി സംസാരിക്കും.

മറ്റന്നാൾ ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം ചർച്ച ഒരുങ്ങിയത്. അതേസമയം, ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി. സൊസൈറ്റി പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ.

ചിട്ടിക്ക് പുറമെ ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്‌പകൾ നൽകിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി. എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി.

അന്വേഷണ റിപ്പോർട് ഉടൻ ജോ. രജിസ്ട്രാർക്ക് കൈമാറുമെന്ന് അസിസ്‌റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാർ പറഞ്ഞു. കുറ്റക്കാരിൽ നിന്നും പണം ഈടാക്കണം എന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും. പോലീസ് കേസ് ഉൾപ്പടെ വേണമോ എന്ന് ജോ രജിസ്ട്രാർക്ക് തീരുമാനിക്കാമെന്ന് പ്രദോഷ് കുമാർ അറിയിച്ചു.

Read Also: വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE