കാസർഗോഡ് മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ അനുമതി

By Staff Reporter, Malabar News
kasargod medical college residential complex
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ 29 കോടി രൂപയുടെ സാങ്കേതികാനുമതി. 6600 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുളളതും നാല്‌ നിലകളോടും കൂടിയ ഗേൾസ് ഹോസ്‌റ്റലും, 4819 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുളളതും ഒമ്പത്‌ നിലകളോടും കൂടിയ ടീച്ചേഴ്‌സ്‌ ക്വാർട്ടേഴ്‌സുമാണ്‌ കാസർകോട്‌ വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്‌.

ഗേൾസ് ഹോസ്‌റ്റലിന് 14 കോടി രൂപയും ടീച്ചേഴ്‌സ്‌ ക്വാർട്ടേഴ്‌സിന് 11 കോടി രൂപയുമാണ് വകയിരുത്തിയത്. റസിഡൻഷ്യൽ കോംപ്ളക്‌സിലേക്കുള്ള ജലവിതരണത്തിനും ഡ്രൈനേജിനും 64 ലക്ഷം രൂപയും, ഗേൾസ് ഹോസ്‌റ്റലിനുളള ജലവിതരണത്തിനും സാനിറ്റേഷനും 68 ലക്ഷം രൂപയും, ടീച്ചേഴ്‌സ് ക്വാർട്ടേഴ്‌സിന്റെ ജലവിതരണത്തിനും സാനിറ്റേഷനും 74 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കിറ്റ്‌കോ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

Read Also: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE