രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഹൈക്കോടതിയില്‍ ഹരജി

By News Desk, Malabar News
high court
Ajwa Travels

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിറ്റൂരിലെ ബിഎസ്‌പി സ്‌ഥാനാര്‍ഥിയാണ് ഹരജി നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഉടൻ പരിഗണിക്കും.

സംസ്‌ഥാനത്ത് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കുകയും ഫലം ഉടന്‍ പുറത്തുവരികയും ചെയ്യും. ഈ പശ്‌ചാത്തലത്തില്‍ ജനഹിതം അനുസരിച്ച് പുതിയ നിയമസഭാ നിലവില്‍ വന്നതിനു ശേഷം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ് വിജ്‌ഞാ‌പനം പുറത്തു വന്നതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് ആവില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരജിയെ എതിര്‍ക്കാനാണ് സാധ്യത.

Read Also: എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു; വർധന 16 ശതമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE