തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥി ആരെന്ന് ശനിയാഴ്‌ച്ച അറിയാം. മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ജെബി മേത്തർ, എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്. സ്‌ഥാനാർഥി പട്ടിക കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്‌ചയാണ്.
രാജ്യസഭയിലേക്കുള്ള ഒരു സീറ്റിലേക്ക് നിരവധി പേരുകളാണ് കോൺഗ്രസിൽ നിന്നുയർന്നത്. ചർച്ചകൾ നീണ്ടതോടെ കെപിസിസി നേതൃത്വം പട്ടിക ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. നേതൃത്വവും ഗ്രൂപ്പുകളും നേതാക്കളും മുന്നോട്ടുവെച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
സംസ്‌ഥാനത്ത് ചർച്ച നടത്തുന്നതിന് മുൻപ് എം ലിജുവിനായി കെ സുധാകരൻ നേരിട്ട് ഡെൽഹിയിൽ സമ്മർദ്ദം ചെലുത്തിയതിനെതിരെ വിമർശനങ്ങൾ ശക്‌തമായിരുന്നു. ഇതാണ് പാനൽ സമർപ്പിക്കുന്നതിലേക്ക് എത്തിയതും. കെ സുധാകരന്റെ നോമിനികളായി എം ലിജു, ജെ ജയന്ത്, വിഎസ് ജോയി, ജെബി മേത്തർ, കെസി വേണുഗോപാലിന്റെ നോമിനിയായി ജോൺസൺ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവെച്ച ജെയ്‌സൺ ജോസഫ്, സോണി സെബാറ്റ്യൻ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുൻപ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.
Most Read: തൃശൂരിൽ നവവധുവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി