എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു; വർധന 16 ശതമാനം

By Trainee Reporter, Malabar News

ന്യൂഡെൽഹി: എൽഐസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകി. 16 ശതമാനമാണ് ശമ്പളത്തിൽ വർധിപ്പിച്ചത്. ഒരു ലക്ഷത്തിലധികം എൽഐസി ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.

ജോലി ദിവസങ്ങൾ ആഴ്‌ചയിൽ അഞ്ചായി കുറച്ചിട്ടുമുണ്ട്. അതായത് ശനിയാഴ്‌ചയും ജീവനക്കാർക്ക് ഇനി മുതൽ അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ശനിയാഴ്‌ച അവധി അനുവദിച്ചത്.

ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും അഡീഷണൽ സ്‌പെഷ്യൽ അലവൻസും അനുവദിച്ചിട്ടുണ്ട്. വിവിധ കേഡറിൽ ഉള്ളവർക്ക് 1,500 രൂപ മുതൽ 13,500 രൂപ വരെ അധിക അലവൻസായി ലഭിക്കും. 2012 ഓഗസ്‌റ്റിലാണ് ഇതിനുമുൻപ് എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്. അഞ്ചുവർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്‌കരണമെങ്കിലും ഇത്തവണ ഇത് നീണ്ടുപോകുകയായിരുന്നു.

ഈ വർഷം രണ്ടാം പകുതിയോടെ എൽഐസി ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം കോടി രൂപയെങ്കിലും ഓഹരി വിൽപനയിലൂടെ സമാഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Read also: ‘വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്’; കെഎം ഷാജി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE