എൽഐസി ഐപിഒ ഏപ്രിൽ പകുതിയോടെ നടക്കും

By Staff Reporter, Malabar News
lic-ipo
Ajwa Travels

മുംബൈ: യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിപണിയിലെ അനിശ്‌ചിതാവസ്‌ഥാ കണക്കിലെടുത്ത് മാറ്റിവച്ച എൽഐസി ഓഹരി വിൽപന അധികം വൈകില്ല. ഏപ്രിൽ പകുതിയോടെ തന്നെ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 5 ശതമാനം ഓഹരി വിറ്റ് 800 കോടിയിലേറെ ഡോളർ സമാഹരിക്കാനാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം തന്നെ ഓഹരി വിൽപന നടത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ യുക്രൈൻ-റഷ്യ യുദ്ധം വന്നതോടെ അന്താരാഷ്‌ട്ര സാഹചര്യങ്ങളിൽ വന്ന മാറ്റം കണക്കിലെടുത്ത് ഇത് നീട്ടുകയായിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം ഐപിഒ നടത്താൻ തീരുമാനിക്കുകയായിരുന്നു.

Read Also: നെഹ്‌റു കുടുംബം കോൺഗ്രസ്‌ നേതൃത്വത്തിൽ നിന്ന് മാറണം; കപിൽ സിബൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE