ഫിലിപ്പീൻസ് വിമാനാപകടം; മരണപ്പെട്ടവരുടെ എണ്ണം 50 ആയി

By Staff Reporter, Malabar News
Philippine plane crash
Ajwa Travels

മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. തിങ്കളാഴ്‌ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. തെക്കൻ ഫിലിപ്പീൻസിൽ വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

അപകടത്തിൽ മരണപ്പെട്ടവരിൽ 47 സൈനികരും 3 സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് മനില ടൈംസ് റിപ്പോർട് ചെയ്‌തു.

സി-130 സൈനിക വിമാനം മിൻഡാനാവോയിലെ കഗായൻ ഡി ഓറോയിൽ നിന്ന് സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് ഇറക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ദക്ഷിണ കഗായനിലെ ഒറോ സിറ്റിയിൽ നിന്നുള്ള 92 ഓളം സൈനികരും ജീവനക്കാരുമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. മൂന്ന് പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉൾപ്പടെ 92 പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രതിരോധമന്ത്രി ഡെൽഫിൻ ലോറെൻസാനയും വ്യക്‌തമാക്കിയിരുന്നു.

അപകടം നടന്നയുടൻ സൈനികരും സിവിലിയൻ വോളന്റിയർമാരും രക്ഷാപ്രവർത്തനത്തിനായി സംഭവസ്‌ഥലത്ത് എത്തിയിരുന്നു.

Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE