പ്ളസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13ന് തുടങ്ങും

By Desk Reporter, Malabar News
Plus One exam date changed; The general examination will begin on June 13
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ളസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ളസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്‌ളാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോൽസവം നടത്തും.

ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ളസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്. മെയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതൽ 10 വരെ ക്‌ളാസുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്‌തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്‌തക വിതരണം ഉൽഘാടനം ചെയ്യും. അക്ഷരമാല പുതിയ പാഠപുസ്‌തകങ്ങൾക്ക് ഒപ്പം ഉണ്ടാകും. അതിനായി ശ്രമിക്കുന്നുവെന്നും മന്ത്രി വ്യക്‌തമാക്കി.

7077 സ്‌കൂളുകളിൽ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. മെയ് 6ന് സംസ്‌ഥാനതല ഉൽഘാടനം നടക്കും. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം എസ്എസ്എൽസി പരീക്ഷക്ക് മാന്വൽ തയ്യാറാക്കും. സ്‌കൂൾ മാന്വൽ സ്‌കൂൾ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകൾക്ക് മാസ്‌റ്റർ പ്ളാൻ ഉണ്ടാക്കും. ഓരോ മേഖലക്കും ഉചിതമായ രീതിയിൽ മാന്വൽ തയ്യാറാക്കും. എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർഥി സംഘടനകൾ രൂപീകരിക്കും. 12,306 സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്‌ചയിൽ 2 ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നൽകും. എല്ലാ ദിവസവും നൽകാൻ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും.

സ്‌കൂളുകളിൽ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കും. സോഷ്യൽമീഡിയ വഴി ഉൾപ്പടെയുള്ള വ്യാജ വർത്തകൾക്ക് എതിരെ ബോധവൽക്കരണം നടത്തും. കുട്ടികളിലെ ആത്‍മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കും. പരീക്ഷാ പേപ്പർ മൂല്യനിർണയം സംബന്ധിച്ച സമരം ആവശ്യമില്ലാത്തതാണ്. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയർത്തിയത് പുനഃക്രമീകരിച്ചു. സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. പ്രതിഫലം വർധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.

Most Read:  വൈക്കം ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ‘ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന്’ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE