വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യൂ; മാദ്ധ്യമ പ്രവർത്തകരോട് ബിവി ശ്രീനിവാസ്

By Syndicated , Malabar News
srinivas
Ajwa Travels

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ ‘ആഘോഷമാക്കിയ’ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. രാജ്യത്തെ തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി ഒരു മില്യണിലധികം ട്വീറ്റുകള്‍ വന്നിട്ടുണ്ടെന്നും യഥാർഥ മാദ്ധ്യമ പ്രവര്‍ത്തനം ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍ ഇത്തരം വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യണമെന്നും ശ്രീനിവാസ് പറഞ്ഞു.

‘ഹലോ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ, നിങ്ങള്‍ മോദിജിയുടെ ജൻമദിനം ആഘോഷിക്കുകയാണോ അതോ ഈ രാജ്യത്തെ യുവ തലമുറക്കൊപ്പം ദേശീയ തൊഴിലില്ലായ്‌മ ദിനമോ?. തൊഴിലില്ലായ്‌മയെ കുറിച്ച് ഇതിനകം ഒരു മില്യണിലധികം ട്വീറ്റകള്‍ വന്നുകഴിഞ്ഞു, മാദ്ധ്യമ പ്രവര്‍ത്തനം ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍ വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യൂ’- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇത് എന്തൊരു നാണംകെട്ട ഒരു ഹാപ്പി ബര്‍ത്ത്‌ഡേ ആണെന്നും ഇന്ത്യ മുഴുവന്‍ അദ്ദേഹത്തിന് ദേശീയ തൊഴിലില്ലായ്‌മ ദിനം ആശംസിക്കുന്നു എന്നും ശ്രീനിവാസ് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി മോദിക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ മോദി ജീ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു കെജ്‌രിവാൾ പറഞ്ഞത്.

Read also: വസ്‍ത്രത്തിന് ഇറക്കമില്ല; എന്‍ട്രന്‍സ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ മാറ്റിനിര്‍ത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE