നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ തീവ്രശ്രമം

By Team Member, Malabar News
Police Attempt To Fine The Mobile Phone In Actress Assaulted Case

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ തീവ്ര ശ്രമങ്ങളുമായി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ ഫോൺ ദിലീപിന്റെ വിശ്വസ്‌തരുടെ കൈകളിൽ തന്നെ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാൽ ഇതുവരെ നടത്തിയ തിരച്ചിലുകളിൽ ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെയും, സഹോദരന്റെയും, ശരത്തിന്റെയും വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സുപ്രധാന തെളിവായ ഫോൺ കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ തന്നെ ഫോൺ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ദൃശ്യങ്ങൾ പകർത്തിയ ഫോൺ അഭിഭാഷകർക്ക് കൈമാറിയെന്നാണ് പൾസർ സുനി ആദ്യം നൽകിയ മൊഴി. എന്നാൽ ഫോൺ നശിപ്പിച്ച് കായലിൽ എറിഞ്ഞെന്നാണ് അഭിഭാഷകൻ വ്യക്‌തമാക്കിയത്‌. ഈ രണ്ട് മൊഴികളും പോലീസ് വിശ്വസിച്ചിട്ടില്ല. നിലവിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് ആക്രമണ ദൃശ്യങ്ങളുടെ പകർപ്പാണ്.

Read also: തിരുവനന്തപുരം മെഡിക്കൽ കോളേജ്; കോവിഡ് രൂക്ഷം, 51 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE