പൊന്നാനി അഴിമുഖം; തൂക്കുപാലത്തിന്റെ ടെൻഡർ തുറന്നു; നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും

By Trainee Reporter, Malabar News
Ponnani bridge
Ponnani bridge

മലപ്പുറം: പൊന്നാനി അഴിമുഖം തൂക്കുപാലത്തിന്റെ ആഗോള ടെൻഡർ തുറന്നു. പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മാതൃകയിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ ടെക്‌നിക്കൽ ടെൻഡറാണ് തുറന്നത്. ഇതിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം ഫിനാൻഷ്യൽ ടെൻഡർ ഉടൻ തുറക്കുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം-കാസർഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ തൂക്കുപാലം നിർമിക്കുന്നത്. ഫിനാൻഷ്യൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലുടൻ തൂക്കുപാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ആർബിഡിസികെ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർവഹണ ഏജൻസി ആയ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ നേതൃത്വത്തിലാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്.

മാസങ്ങളോളം സർവേ നടത്തി എൽ ആൻഡ് ടി കമ്പനിയാണ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്. 282 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ഇറിഗേഷൻ, ഹാർബർ, പോർട്ട്, റവന്യൂ, പൊതുമരാമത്ത്, ദേശീയ പാത എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയാക്കിയിരുന്നു.

Read Also: ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് ശിക്ഷാർഹമല്ല; ജമ്മു കശ്‌മീർ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE