മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും മലപ്പുറം ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും ഫെബ്രുവരി 24ന് ബുധനാഴ്‌ച വൈകിട്ട് 4 മണി മുതല്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ മജ്‌ലിസുന്നൂര്‍ സമിതിയുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്‌ത യോഗത്തിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. യോഗത്തിന് ജില്ലാ മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യിദ് ഒഎംഎസ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, സയ്യിദ് മാനു തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, കെപിഎസ് പൂക്കോയ തങ്ങള്‍, സയ്യിദ് സ്വബാഹ് തങ്ങള്‍ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
പിഎം ശറഫുദ്ദീന്‍ തങ്ങള്‍, എകെ ആലിപ്പറമ്പ്, പിപിഎം ശാഹിദ് യമാനി, മുഹമ്മദ് ഹനീഫ് അശ്‌റഫി, ഒകെഎം കുട്ടി ഉമരി, അബ്‌ദുൽ അസീസ്ദാരിമി മുതിരിപ്പറമ്പ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, പികെ ലത്തീഫ് ഫൈസി, അബ്‌ദുറഹീം പിപി, ഫസലുറഹ് മാന്‍ അന്‍വരി നിലമ്പൂര്‍, മുഹമ്മദ് ബശീര്‍ മുസ്‌ലിയാർ നിലമ്പൂര്‍, സൈതലവി ഫൈസി മങ്കട, സൈനുദ്ദീന്‍ ഫൈസി കിളിനക്കോട്, അക്ബര്‍ മമ്പാട്, സിഎം മുസ്‌തഫ മാസ്‌റ്റർ കട്ടുപ്പാറ, മുജീബ് മുസ്‌ലിയാര്‍ കരുളായി, കുഞ്ഞി മുഹമ്മദ് ഫൈസി എന്നിവരും യോഗത്തിൽ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍ പട്ടര്‍കടവ്, നാസര്‍ പാണക്കാട്, ഹുസൈന്‍ മാസ്‌റ്റർ പട്ടര്‍കടവ് (വൈ.ചെയര്‍മാന്‍മാര്‍) സയ്യിദ് മുത്തുപ്പ തങ്ങള്‍ പാണക്കാട് (ജനറല്‍ കണ്‍വീനര്‍) അന്‍വര്‍ ബാഖവി, സൈനുല്‍ ആബിദ് മാസ്‌റ്റർ, ഒകെ ആരിഫ് (കണ്‍വീനര്‍മാര്‍) നൗഷാദ് മണ്ണിശ്ശേരി (ട്രഷറര്‍) എംകെഎസ് ശരീഫ്, സിറാജ് മുണ്ടുപറമ്പ് (വളണ്ടിയര്‍) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ.
Most Read: ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ