പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂറും നാളെ പാണക്കാട്ട്; അമീറുമാര്‍ സംബന്ധിക്കും

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും (ബുധനാഴ്‌ച) വൈകീട്ട് 4 മണി മുതല്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും.

പാണക്കാട് മഖാം സിയാറത്തോടെ ആരംഭിക്കുന്ന അനുസ്‌മരണ പരിപാടി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും. എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖ പ്രഭാഷണം നടത്തും.

സി ഹരിദാസ്, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, സിപി സൈതലവി എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തും. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌വൈഎസ്‌ ജില്ലാ ട്രഷറര്‍, അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ്, എം സുല്‍ഫിക്കര്‍ എന്നിവർ അരീക്കോട് പ്രസംഗിക്കും.

മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസുന്നൂര്‍ സദസിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണവും നിർവഹിക്കും. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഒഎംഎസ് തങ്ങള്‍ മേലാറ്റൂര്‍ ആത്‌മീയ സദസിന് നേതൃത്വം നല്‍കും.

ഏലംകുളം ബാപ്പു മുസ്‌ലിയാർ സമാപന പ്രാർഥന നടത്തും. എസ്‌വൈഎസ്‌ സംസ്‌ഥാന വൈ പ്രസിഡണ്ട് കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ എന്നിവർ പ്രസംഗിക്കും.

കൂടാതെ, അബ്‌ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുറഹ്‌മാൻ ദാരിമി മുണ്ടേരി, അബ്‌ദുല്‍ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, എകെ ആലിപ്പറമ്പ് എന്നിവരും പ്രസംഗിക്കും.

പൂർണ്ണ വായനയ്ക്ക്

Most Read: അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE