ഭക്‌തി പരിപാടിയുടെ ലിങ്കിൽ അശ്‌ളീല സൈറ്റ്; ചാനലിനെതിരെ പരാതി

By News Desk, Malabar News
Devotional Channel Controversy
Ajwa Travels

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഭക്‌തി ചാനലിൽ നിന്ന് അശ്‌ളീല വെബ്സൈറ്റിന്റെ ലിങ്ക് മെയിലായി ലഭിച്ചുവെന്ന് പരാതി. ശ്രീ വെങ്കിടേശ്വര ഭക്‌തി ചാനലാണ് വിവാദത്തിൽ കുടുങ്ങിയത്. ശാന്തമാനം ഭവതി എന്ന പരിപാടിയുടെ ലിങ്ക് ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, പരിപാടിയുടെ ലിങ്കിൽ ക്ളിക്ക് ചെയ്‌തയാൾ ചെന്നെത്തിയത് അശ്‌ളീല വെബ്‌സൈറ്റിലാണ്.

Also Read: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ

ലിങ്ക് മാറിയതോടെ ചാനൽ ചെയർമാൻ വൈവി സുബ്ബ റെഡ്ഡി, സിഇഒ ജവഹർ റെഡ്ഡി എന്നിവർക്കെതിരെ പരാതി നൽകിയതായി ലിങ്ക് മാറി ലഭിച്ചയാൾ അറിയിച്ചു. അശ്‌ളീല വീഡിയോ കാണുകയായിരുന്ന ചാനലിലെ ജീവനക്കാരിലൊരാൾ അബദ്ധത്തിൽ ലിങ്ക് മാറി അയച്ചതാണെന്നും ഇയാൾക്കെതിരെ നടപടിയെടുത്തെന്നും ചാനൽ അറിയിച്ചു. അതേ സമയം, ചാനലിനെതിരെ പ്രതിഷേധവുമായി ടിഡിപി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE