അമൃത്‌സർ: പഞ്ചാബിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ പ്രതിസന്ധി തുടരവെ നിലപാട് പ്രഖ്യാപിച്ച് മുന്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. ചുമതലകളും സ്‌ഥാനങ്ങളും ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നിലകൊള്ളുമെന്നാണ് സിദ്ദുവിന്റെ പ്രതികരണം.
“മഹാത്‌മാ ഗാന്ധിയുടേയും ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയുടേയും തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കും. രാഹുലിനും പ്രിയങ്കക്കുമൊപ്പം നിലകൊള്ളും” സിദ്ദു പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.
അതേസമയം കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഭരണഘടനാ രൂപീകരണ ചര്‍ച്ചകൾ നടത്തുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ ഘടകകക്ഷി ആയേക്കുമെന്നാണ് റിപ്പോർട്. കൂടാതെ ഹരീഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതലയിൽ നിന്ന് മാറ്റുമെന്നും സൂചനയുണ്ട്.
Read also: പഞ്ചാബിന്റെ ചുമതലയിൽ നിന്ന് ഹരീഷ് റാവത്തിനെ നീക്കിയേക്കും