ന്യൂഡെല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതലയിൽ നിന്ന് നീക്കിയേക്കും. പകരം രാജസ്‌ഥാന്‍ റവന്യൂ മന്ത്രി കൂടിയായ ഹരീഷ് ചൗധരിക്ക് ചുമതല നല്‍കാനാണ് നീക്കം. പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ ജിത്ത് സിംഗ് ചന്നിയെ നിയമിക്കുന്ന വേളയില്‍ ഹരീഷ് ചൗധരിയായിരുന്നു എഐസിസി നിരീക്ഷകൻ.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഹരീഷ് റാവത്ത് നടത്തിയ അനുനയ ചര്‍ച്ച വാക്കേറ്റത്തിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് റാവത്തിന്റെ ചുമതല തിരിച്ചെടുക്കാൻ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നത്. അതേസമയം പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ചൗധരിയുടെ പ്രതികരണം.
കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഭരണഘടനാ രൂപീകരണ ചര്‍ച്ചകൾ നടത്തുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ ഘടകകക്ഷി ആയേക്കുമെന്നാണ് റിപ്പോർട്.
Read also: പ്രണയബന്ധം; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു