അധികാരം ചോദിച്ചു വാങ്ങേണ്ടതല്ല; എസ്‌വൈഎസ്‌

By Desk Reporter, Malabar News
Edakkara SYS New Office bearers
കൂറ്റമ്പാറ അബ്‌ദുറഹ്‍മാൻ ദാരിമി പുതിയ നേതാക്കളെ പ്രഖ്യാപിക്കുന്നു

എടക്കര: അധികാരങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ലെന്നും, പകരം അത് വന്നു ചേരേണ്ടതാണെന്നും, ആഗ്രഹിക്കാതെ, ചോദിക്കാതെ അംഗീകാരങ്ങൾ ലഭിച്ചവർ അതിൽ വിമുഖതയോ അലസതയോ കാണിക്കാൻ പാടില്ലെന്നുംഎസ്‌വൈഎസ്‌ പ്രവർത്തകരോട് ജില്ലാ വൈസ് പ്രസിഡണ്ട് ഹസൈനാർ സഖാഫി കുട്ടശ്ശേരി.

നമ്മുടെ അജണ്ടകൾ നമ്മൾ നിർമിച്ചതാവണം, മറ്റുള്ളവർ നിർമിച്ച അജണ്ടകൾക്ക് പിറകെ പോകുന്നവനാകരുത് നേതാവെന്നും, അണികൾക്കഭയമാകണം ലീഡറെന്നും ഇദ്ദഹം പ്രവർത്തകരെ ഓർമപ്പെടുത്തി. എടക്കര സോണിലെ ‘യൂത്ത് കൗൺസിലിൽ’ പ്രവർത്തകർക്കുള്ള ക്ളാസ് നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹസൈനാർ സഖാഫി.

ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ, എസ്‌വൈഎസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാന വ്യാപകമായി നടത്തുന്ന പരിപാടിയാണ് ‘യൂത്ത് കൗൺസിൽ’.

ഒരു സമൂഹം, നേതൃത്വം ഏൽപിച്ചു കഴിഞ്ഞാൽ അലംഭാവം കാണിക്കരുതെന്നും, വ്യക്‌തി വിശുദ്ധി നേതാവിന് അനിവാര്യമാണെന്നും, അനുയായികൾക്ക് പഠിക്കാനും പകർത്താനുമുള്ളതാവണം നേതാവിന്റെ ജീവിതമെന്നും പള്ളിപ്പടി ടിഎം ഓഡിറ്റോറിയത്തിൽ നടന്ന എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ ഉൽഘാടനം നിർവഹിച്ച് കൊണ്ട് സമസ്‌ത ജില്ലാ സെക്രട്ടറി മിഖദാദ് ബാഖവിയും പ്രവർത്തകരെ ഉൽബോധിപ്പിച്ചു.

വിഎസ് ഫൈസി എടക്കര പതാക ഉയർത്തുകയും പ്രാർഥനക്ക് നേതൃത്വം നൽകുകയും ചെയ്‌തു. ഉബൈദുള്ള സഖാഫി അധ്യക്ഷനായ ചടങ്ങിൽ ഖാസിം ലത്തീഫി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Edakkara SYS Youth Council
പഴയ നേതൃത്വം പുതിയ നേതൃത്വത്തിന് പതാക കൈമാറുന്നു

പ്രസിഡണ്ടായി ശരീഫ് സഅദിയേയും, ജനറൽ സെക്രട്ടറിയായി എം അബ്‌ദുറഹ്‌മാൻ മാസ്‌റ്ററിനെയും, ഫിനാൻസ് സെക്രട്ടറിയായി ശിഹാബുദ്ധീൻ സൈനിയേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ജസീറലി സഖാഫി (ദഅവ), അലി സഖാഫി (സാന്ത്വനം), സെക്രട്ടറിമാരായി ഷബീറലി കുറുമ്പലങ്ങോട് (ഓർഗനൈസിംഗ്), മുസ്‌തഫ സഖാഫി ചുങ്കത്തറ (ദഅവ), സലാഹുദ്ധീൻ കെ (സാന്ത്വനം), അബ്‌ദുൽ കരീം എ (സാംസ്‌കാരികം), മിൻഷാദ് നിസാമി (മീഡിയ ), ശുഐബ് ചുങ്കത്തറ (സാമൂഹികം) എന്നിവരും ചുമതലയേറ്റു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ അലവിക്കുട്ടി ഫൈസി എടക്കര, എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സിദ്ധീഖ് സഖാഫി വഴിക്കടവ് എന്നിവരും യൂത്ത് കൗൺസിലിൽ സംബന്ധിച്ചു.

Most Read: അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ‘സിഎഎ’ നടപ്പാക്കില്ല; രാഹുൽ ഗാന്ധി 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE