രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമുവിനെ പിന്തുണച്ച് ഉദ്ധവ് താക്കറെ

By Staff Reporter, Malabar News
draupadi-murmu-uddhav
Ajwa Travels

മുംബൈ: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ തീരുമാനം. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, മുര്‍മുവിന് പിന്തുണക്കുന്നത് ബിജെപിക്കുള്ള പിന്തുണ അല്ലെന്ന് താക്കറെ വിഭാഗം വ്യക്‌തമാക്കി.

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്‌ഥാനാർഥിയായത് കൊണ്ടാണ് അനുകൂലിക്കുന്നതെന്നും താക്കറെ വിഭാഗം അറിയിച്ചു. രാഷ്‌ട്രപതിയാകാന്‍ സാധ്യതയുള്ള ആദ്യ ഗോത്ര വനിതയാണ് മുര്‍മു. മഹാരാഷ്‌ട്രയില്‍ ധാരാളം ഗോത്രവര്‍ഗക്കാരുണ്ട്. നിയമസഭയില്‍ അംഗങ്ങളുമുണ്ട്. ശിവസേനക്കാരില്‍ വലിയൊരു ശതമാനവും ഗോത്രവര്‍ഗക്കാരാണെന്നും പാര്‍ട്ടി വക്‌താവ് സഞ്‌ജയ് റാവത്ത് പറഞ്ഞു.

Read Also: അറസ്‌റ്റ് അവസാന മാർഗം, ജാമ്യ നിയമം വേണം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE