തടവുകാര്‍ക്കുമേല്‍​ ജയില്‍ മതില്‍ തകര്‍ന്നുവീണു; 22 പേര്‍ക്ക്​ പരിക്ക്

By Staff Reporter, Malabar News
jail-wall-collapse
Ajwa Travels

ഭിന്ദ്: തടവുകാര്‍ക്കുമേല്‍​ ജയില്‍ മതില്‍ തകര്‍ന്നുവീണ്​ 22 പേര്‍ക്ക്​ പരിക്കേറ്റു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ജയിലിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതിഗുരുതരമാണ്​. ഇയാളെ ഗ്വാളിയറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണെന്ന് ബിന്ദ് പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് അറിയിച്ചു.

ജയിലിലെ ആറാം നമ്പര്‍ ബ്ളോക്കിൽ ശനിയാഴ്‌ച പുലര്‍ച്ചെ ആയിരുന്നു അപകടം നടന്നത്. ഏറെ പഴക്കമുള്ള ​ജയില്‍ കെട്ടിടത്തിന്റെ മതില്‍ കനത്ത മഴയില്‍ തകരുകയായിരുന്നു എന്നും പോലീസ് സൂപ്രണ്ട് വ്യക്‌തമാക്കി.

ജയിലിൽ 255 തടവുകാരാണ്​ ഉണ്ടായിരുന്നത്​. അപകടവിവരം അറിഞ്ഞയുടന്‍ സ്​ഥലത്തെത്തിയ പോലീസാണ് രക്ഷാദൗത്യത്തിന്​ നേതൃത്വം നല്‍കിയത്.

Read: Also: കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE