‘കടുവ’യ്‌ക്ക് ശേഷം ‘കാപ്പ’; ‘കൊട്ട മധു’വായി പൃഥ്വിരാജ്

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകളിൽ മികച്ച വിജയമായി മാറിയ ‘കടുവയ്‌ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ’. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഈ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘കൊട്ട മധു ആകുന്നതിന് മുന്‍പുള്ള മധു’ എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥ പശ്‌ചാത്തലമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്. ഇന്ദുഗോപന്റെ പ്രശസ്‌ത നോവലായ ‘ശങ്കുമുഖി’യെ അടിസ്‌ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും.

തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്‌ചയിലാണ് ‘കാപ്പ’യുടെ ചിത്രീകരണം ആരംഭിച്ചത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് നിർമാണം.

പൃഥ്വിരാജിനെ കൂടാതെ മഞ്‌ജു വാര്യര്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും അണിനിരക്കുന്നു. ജോമോന്‍ ടി ജോണ്‍ ഛായഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്.

Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE