കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

By News Bureau, Malabar News
accident-kottayam
Ajwa Travels

കോട്ടയം: കറുകച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. റാന്നിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്തുനിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read: മുൻ മാനേജറുടെ കൊലപാതകം; ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE