വസ്‌തു ഇടപാടിന് ഇനി കയറി ഇറങ്ങേണ്ടതില്ല; ജില്ലയില്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം

By News Desk, Malabar News
property registration in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കുവാനായി ജില്ലയില്‍ എവിടെയും വസ്‌തു രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ പദ്ധതി വരുന്നു. നിലവില്‍ വസ്‌തു എവിടെയാണോ അതിന്റെ പരിധിയില്‍ വരുന്ന രജിസ്ട്രാര്‍ ഓഫീസുകളില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഈ പദ്ധതി നിലവില്‍ വരുന്നതോടെ വസ്‌തു വാങ്ങുന്നയാളിനും വില്‍ക്കുന്നയാളിനും സൗകര്യപ്രദവും തിരക്ക് കുറഞ്ഞതുമായ ഓഫീസ് തിരഞ്ഞെടുക്കാന്‍ സാധിക്കും. ഏതെങ്കിലും പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചാലും മറ്റെവിടെയെങ്കിലുമുള്ള ഓഫീസുകളില്‍ സേവനം തേടാം. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാം. നാല് വര്‍ഷത്തിനിടെ 60 ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷനിലായത്. പുതിയ ക്രമീകരണം കൈക്കൂലി കുറയുന്നതിന് കാരണമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകുന്നതിന് ഇത് ഇടയാക്കും. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകള്‍ അടഞ്ഞു കിടന്നാലും സേവനം ലഭ്യമാകും. തിരക്കുള്ള ഓഫീസുകളില്‍ നിന്ന് ഇടപാടുകാരെ മറ്റിടങ്ങളിലേക്ക് മാറ്റി ക്രമീകരിക്കാന്‍ ഇതിലൂടെ സാധിക്കും. ഇപ്പോള്‍ തിരക്ക് കാരണം ഒരു ദിവസം 20 അപേക്ഷ മാത്രമാണ് സ്വീകരിക്കുന്നത്.

14 ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളും 315 സബ് രജിസ്ട്രാര്‍ ഓഫീസുകളുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ജില്ലാ രജിസ്ട്രാര്‍ക്ക് ആ ജില്ലയിലെ ഏത് ആധാരവും രജിസ്റ്റര്‍ ചെയ്യാം. ഈ അധികാരം ഇനി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ലഭിക്കും. പുതിയ പരിഷ്‌കാരത്തിന് നിയമവകുപ്പ് അംഗീകാരം നല്‍കി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്‌ച ഉത്തരവിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE